Artwork

Nội dung được cung cấp bởi S Gopalakrishnan. Tất cả nội dung podcast bao gồm các tập, đồ họa và mô tả podcast đều được S Gopalakrishnan hoặc đối tác nền tảng podcast của họ tải lên và cung cấp trực tiếp. Nếu bạn cho rằng ai đó đang sử dụng tác phẩm có bản quyền của bạn mà không có sự cho phép của bạn, bạn có thể làm theo quy trình được nêu ở đây https://vi.player.fm/legal.
Player FM - Ứng dụng Podcast
Chuyển sang chế độ ngoại tuyến với ứng dụng Player FM !

Dilli Dali

Chia sẻ
 

Manage series 2709244
Nội dung được cung cấp bởi S Gopalakrishnan. Tất cả nội dung podcast bao gồm các tập, đồ họa và mô tả podcast đều được S Gopalakrishnan hoặc đối tác nền tảng podcast của họ tải lên và cung cấp trực tiếp. Nếu bạn cho rằng ai đó đang sử dụng tác phẩm có bản quyền của bạn mà không có sự cho phép của bạn, bạn có thể làm theo quy trình được nêu ở đây https://vi.player.fm/legal.
Dilli Dali is a podcast initiative from Delhi, India on contemporary society and culture
  continue reading

487 tập

Artwork

Dilli Dali

15 subscribers

updated

iconChia sẻ
 
Manage series 2709244
Nội dung được cung cấp bởi S Gopalakrishnan. Tất cả nội dung podcast bao gồm các tập, đồ họa và mô tả podcast đều được S Gopalakrishnan hoặc đối tác nền tảng podcast của họ tải lên và cung cấp trực tiếp. Nếu bạn cho rằng ai đó đang sử dụng tác phẩm có bản quyền của bạn mà không có sự cho phép của bạn, bạn có thể làm theo quy trình được nêu ở đây https://vi.player.fm/legal.
Dilli Dali is a podcast initiative from Delhi, India on contemporary society and culture
  continue reading

487 tập

Όλα τα επεισόδια

×
 
2025 ലെ ജനുവരി 30 പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട. സനാതനിയെ വധിച്ച ഹിന്ദുത്വരാഷ്ട്രീയമാണ് നാരായണഗുരു സനാതനിയാണോ അല്ലയോ എന്ന ചർച്ച നടക്കുന്ന രാഷ്ട്രീയകേരളത്തിൽ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നത് 2025 ലെ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നാമോർക്കേണ്ടതാണ് . മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ ദൈർഘ്യം : 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ദില്ലി -ദാലിയിലെ മൂന്നാമത്തെ പോഡ്‌കാസ്റ്റാണിത്. രാമുവിന് പിറന്നാൾ ആശംസകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്‌മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്‌ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്‌മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീക്ഷിക്കുന്നത് ? Hindustan Times ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാൽ ദേശീയ രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന വിചാരശാലിയായ പത്രപ്രവർത്തകനാണ്. അദ്ദേഹം ദില്ലി -ദാലിയ്ക്ക് നൽകിയ വിശദമായ അഭിമുഖമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ. ഒരവലോകനം . സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 08 Jan 2025
 
മലയാളത്തിലെ എക്കാലത്തേയും വലിയ സാംസ്കാരികവാരികാപത്രാധിപന്മാരിൽ ഒരാളായ എസ് . ജയചന്ദ്രൻ നായർക്ക് ആദരം
 
മൻമോഹൻ സിങ് : കാലത്തിനൊത്ത ഇടതുപക്ഷത്തിൻ്റെ പ്രതിനിധി ധനകാര്യ വിദഗ്ദ്ധനും സാമൂഹ്യനയരൂപീകരണങ്ങളുടെ നിരീക്ഷകനുമായ എസ് . ആദികേശവൻ ഡോ . മൻമോഹൻ സിങിന്റെ വിവിധതലസ്പർശികളായ സംഭാവനകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. State Bank of India യുടെ Chief General Manager ആയിരുന്നു ശ്രീ . ആദികേശവൻ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
2024 ക്രിസ്തുമസ് രാത്രിയിൽ എം ടി കഥാവശേഷനായി. ചെറിയ ചെറിയ ഭൂകമ്പങ്ങൾ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിൽ ഒന്നാണ്. അരുത് ..അയ്യോ, അരുത്. ആകെ പുക. ഒന്നും കാണാനേ ഇല്ല. അല്ലാ, പുകയിൽനിന്ന് ആകെ മൂടിപ്പുതച്ച് പുറത്തുവരുന്നത്....അതെ , എം ടി തന്നെ....അതെ എം ടി മരിക്കില്ല . ഇവിടംവിട്ടു പോവില്ല. എന്തൊക്കെ ബാക്കി കിടക്ക് ണു, പൊള്ളലിന്, മുറിക്ക് -ഒക്കെ അരച്ചിടാൻ പറ്റിയ ഇലകൾ ഇനിയും നമുക്ക് കാണിച്ചുതരാൻ ... ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന കഥയുടെ പോഡ്‌കാസ്റ്റ് രൂപം മഹാനായ എഴുത്തുകാരന്റെ പാദനമസ്കാരമായി ദില്ലി -ദാലി പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നു…
 
ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'. പാട്ടിൽ ഇങ്ങനെ പറയുന്നു ' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്. തുർക്കിസ്താന്റെ തിമൂർ , ഉലുഗ് ബെക് , ബാബർ , ചെങ്കിസ് ഖാൻ ... ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ്' ആ പാട്ടിൻ്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം. ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു . (From the Archives of Dilli Dali Podcast) സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
ഇന്ന് 14 ഡിസംബർ 2024 രാജ് കപൂറിന്റെ നൂറാം ജന്മദിനം . രാജ് കപൂറിനുമേൽ ചാർളി ചാപ്ലിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. 1953 ൽ രാജ് കപൂർ സ്വിറ്റ്‌സർലാന്റിലുള്ള ചാപ്ലിന്റെ വീട്ടിൽ പോയി തൻ്റെ മാതൃകാപ്രതിഭയെ കാണുകയുണ്ടായി. രാജ് കപൂർ അതേക്കുറിച്ച് പിന്നീട് പറഞ്ഞു . സർ ചാർളി ചാപ്ലിനും രാജ് കപൂറും തമ്മിൽ താരതമ്യമില്ല. സൂര്യനു മുന്നിൽ നിൽക്കുന്ന ഒരു വിളക്കുപോലെയാണ് ഞാൻ'. പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ…
 
2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി . നാം , ഖബർ /വീട് , കവികളോടായ് , ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ . കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്‌കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ . നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
 
FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാരകത്തിന് ...അദ്ദേഹം പാടുമ്പോഴും അങ്ങനെ തന്നെ ...നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണത്..ഞാൻ എന്റെ പുരുഷായുസ്സല്ല , ഒരു തുടർച്ചയാണ് എന്ന സൂക്ഷ്മ-വിനയമാണ് ആ പാട്ട് . അതുകൊണ്ടാണ് രാഷ്ട്രപതിഭവനിൽ പത്മവിഭൂഷൺ വാങ്ങുവാൻ വേദിയിലേക്ക് നടക്കുമ്പോൾ ചുവന്ന പരവതാനിയിൽ നിന്ന് മാറി നടന്നത് ഒരു ഗാനവുമായി ദില്ലി -ദാലി ഛൻഛൻ ഛൻപായൽ മോരീ ബാജേ... പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ ചെയ്ത രസയാത്ര…
 
അൻപത്തിയഞ്ചാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ കണ്ട 12 നല്ല സിനിമകളെക്കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത് . ഗോവയിൽ പ്രദർശിപ്പിച്ച സിനിമകളിൽ കാണാനിടയായ 28 സിനിമകളിൽ ഇഷ്ടപ്പെട്ട 12 എണ്ണത്തിനെക്കുറിച്ചാണ് പോഡ്‌കാസ്റ്റ്. കാണാൻ കഴിയാഞ്ഞ സിനിമകൾ സ്വാഭാവികമായും പരിഗണിക്കപ്പെട്ടിട്ടില്ല, അതിനാൽ അവയിലെ നല്ല സിനിമകളും. സ്നേഹത്തോടെ എസ്‌ . ഗോപാലകൃഷ്ണൻ…
 
ഒക്ടോബർ പതിനേഴാം തീയതി ഇന്ത്യയുടെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു . 1955 ലെ പൗരത്വനിയമത്തിലെ Section 6A ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ വിധിയിൽ എന്താണ് ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരത്വം , വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം, കുടിയേറ്റവും തദ്ദേശീയരുടെ സാംസ്കാരികത്തനിമയും മുതലായ കാര്യങ്ങൾ വിശദമാക്കുന്നുണ്ട് . പോഡ്‌കാസ്റ്റ് അവലംബമാക്കിയിരിക്കുന്നത് The Indian Express പത്രത്തിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ Shadan Farasat എഴുതിയ ലേഖനമാണ് . പത്രത്തിനോടും അദ്ദേഹത്തോടും കടപ്പാട് രേഖപ്പെടുത്തുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ…
 
പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ? കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്‌നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ
 
Loading …

Chào mừng bạn đến với Player FM!

Player FM đang quét trang web để tìm các podcast chất lượng cao cho bạn thưởng thức ngay bây giờ. Đây là ứng dụng podcast tốt nhất và hoạt động trên Android, iPhone và web. Đăng ký để đồng bộ các theo dõi trên tất cả thiết bị.

 

Hướng dẫn sử dụng nhanh

Nghe chương trình này trong khi bạn khám phá
Nghe